|
സുഹൃത്തേ, പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ കുട്ടികൾക്ക് ഉപരി പഠനത്തിന്റെ പുതുവഴികൾ തുറന്നു കാട്ടാനായി ആങ്ങമൂഴി, ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "" ദിശ - 2015 "" എന്ന പേരിൽ കരിയ൪ ഗൈഡൻസ് സെമിനാ൪ സംഘടിപ്പിക്കുന്നു. 2015 മെയ് മാസം 31, ഞായറാഴ്ച രാവിലെ 9.30ന് ആങ്ങമൂഴി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ സെമിനാറിന് തിരിതെളിയും. പ്രമുഖ ഹ്യൂമൻ റിസോഴ്സ് ട്രെയിന൪ ശ്രീ. മോൻസി വ൪ഗീസ് (ടോപ് അക്കാദമി, കൊച്ചി) സെമിനാറിന് നേതൃത്വം നൽകുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാ൪ത്ഥികളെയും തൊഴിലന്വേഷകരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
വിശ്വസ്തതയോടെ,
പ്രസാദ് സി.ഡി
ലൈബ്രറി സെക്രട്ടറി
----------------------------------------------------------------------------------------------------------------------
രജിസ്ട്രേഷൻ - രാവിലെ 9 മണി മുതൽ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... 9747296683, 9605415878
------------------------------------------------------------------------------------------------------------------------ Designed & Maintained by www.sthity.in |
![]()
|
